KeralaNewsIndia

ഓണത്തിന് കരുനാഗപ്പള്ളിക്കാരെ തോൽപ്പിക്കാനാവില്ല :2015ലെ റെക്കോഡ് മറികടക്കാനൊരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍

 

കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കാര്‍ ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച്‌ ഇതുവരെ കുടിച്ചു തീര്‍ത്തത് മൂന്നു കോടിയിലധികം രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. താലൂക്കിലെ കരുനാഗപ്പള്ളി, ഓച്ചിറ, തെക്കുംഭാഗം, ചവറ ബിവറേജസ് ഔട്ട്ലറ്റുകളില്‍നിന്നുള്ള അനൗദ്യോഗിക കണക്കാണ് ഇത്. നാലിടങ്ങളിലും 11,12,13 തീയതികളില്‍ മൂന്നു കോടിയിലേറെ രൂപയുടെ മദ്യ വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ട്.തിരുവോണ ദിവസത്തെ കണക്കുകൂടി വരുമ്പോള്‍ അഞ്ച് കോടി കവിയുമെന്നാണ് സൂചന.

ഈ ഓണത്തിനും ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടത്തിയതിന്റെ ഖ്യാതി കരുനാഗപ്പള്ളിക്ക് തന്നെയായിരിക്കുമെന്നാണ് ഇതു വ്യക്തമാക്കുന്നത്.കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നത്; മൂന്നു ദിവസംകൊണ്ട് ഒന്നര കോടിക്കടുത്ത്. ഓച്ചിറയാണു തൊട്ടുപിന്നില്‍. സംസ്ഥാനത്തെ മൊത്തം മദ്യവില്‍പ്പനയുടെ കാര്യത്തിലും ഇത്തവണ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.ബെവ്കോയുടെ അത്യാധുനിക ഔട്ട്ലറ്റുകളില്‍കൂടുതല്‍ മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരം ഉള്ളൂരിലാണ്.
41 ലക്ഷംരൂപയുടെ വില്‍പ്പന.

2014ലെ ഓണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്ലറ്റുകളില്‍ നാലുകോടിരൂപയുടെ മദ്യമാണ് വിറ്റത്. 2015ലാകട്ടെ ഇത് പത്തുകോടിയായി. ഇത്തവണ അതിലും കൂടുമെന്നാണ് ലഭിക്കുന്ന വിവരം.ബെവ്കോ ഔട്ട്ലറ്റുകളില്‍ 2014ലെ ഓണത്തിന് 33.35 കോടിരൂപയുടെ വില്‍പ്പനയും ബാറുകള്‍ നിരോധിച്ചതിനുശേഷമുളള 2015ല്‍ 46 കോടിയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

കഴിഞ്ഞ തിരുവോണ നാളില്‍ മാത്രം ബെവ്കോ ഔട്ട്ലറ്റുകളില്‍ 46 കോടിരൂപയുടെയും കണ്‍സ്യൂമര്‍ഫെഡില്‍ 10 കോടിരൂപയുടെയും മദ്യമാണ് വിറ്റതെന്നാണ് കണക്ക്. അതില്‍ തന്നെ ഓണനാളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കൊച്ചി വൈറ്റിലയിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റിലാണ്. ഉത്രാടത്തിന് ഇവിടെ 53.3 ലക്ഷം രൂപയുടെയും ബുധനാഴ്ച 38.01 ലക്ഷംരൂപയുടെയും മദ്യമാണ് വിറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button