Kerala

യുവതിയും കുട്ടികളും മരിച്ച നിലയില്‍

തിരൂര്‍● തിരുന്നാവായ വൈരങ്കോട്ട് യുവതിയേയും കുട്ടികളെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിക്കോടാ വലിയകത്ത് ഇംത്യാസിന്റെ ഭാര്യ ജസീന(28), മക്കളായ നൗറീന്‍(4) ഇസാന്‍(2) എന്നിവരാണ് മരിച്ചത്. കുട്ടികളെയും കൂട്ടി ഉച്ചയുറക്കത്തിന് പോയ ജസീന ഏറെ വൈകിയിട്ടും മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഭര്‍തൃമാതാവ് തൊട്ടടുത്ത വീട്ടില്‍ വിവരമറിയിക്കുയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരെത്തി കതക് ചവിട്ടിത്തുറന്ന് അകത്ത്‌ കടന്നപ്പോഴാണ് കുട്ടികള്‍ ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്ന് മരിച്ച നിലയിലും ജസീനയെ തൂങ്ങിയ നിലയിലും കണ്ടത്തിയത്.

ജസീനക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

shortlink

Post Your Comments


Back to top button