മലപ്പുറം● യു.ഡി.എഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഓഫീസില്‍ പ്രവേശിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം വിലക്കേര്‍പ്പെടുത്തിയ സംഭവം ചര്‍ച്ചയാകുന്നു. മലപ്പുറം വാഴക്കാട് ചെറുവട്ടുരിലെ കോണ്‍ഗ്രസ് ഓഫീസിലാണ് ലീഗുകരെ വിലക്കി ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് വച്ചതോടെ വാഴക്കാട് പഞ്ചായത്തിലെ ലീഗ് കോണ്‍ഗ്രസ് ബന്ധം വീണ്ടും വഷളായി
നേരത്തെ ലീഗുമായി രുക്ഷമായ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ കോണ്‍ഗ്രസ് സി.പി.എമ്മുമായി ചേര്‍ന്ന് വാഴക്കാട് പഞ്ചായത്ത് ഭരണം പിടിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷവും ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പത്രം വായിക്കാനും മറ്റും എത്തുന്നതാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ച്ത്. കാലങ്ങളായി വഞ്ചന തുടരുന്ന ലീഗുകാരോട് ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അതേസമയം, കോണ്‍ഗ്രസുകാര്‍ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും ലീഗ് ഓഫീസുകളിലേക്ക് എല്ലാവര്‍ക്കും സ്വാഗതമുണ്ടെന്നും ലീഗ് പ്രാദേശിക നേതൃത്വം പ്രതികരിച്ചു.
സംഭവം വാര്‍ത്തയായതോടെ പ്രവേശനമില്ലെന്ന ബോര്‍ഡ് ഓണക്കിറ്റ് വിതരണത്തിന്റ ഒരു ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച് മറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
Post Your Comments