കശ്മീർ:ഭീകരാക്രമണത്തിന്‍റേയും സംഘര്‍ഷത്തിന്‍റേയും അന്തരീക്ഷത്തിൽ കശ്മീര്‍ ജനതയ്ക്ക് ഇന്ന് ബലി പെരുന്നാൾ.ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടർന്ന് കനത്ത സുരക്ഷയാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സംഘർഷത്തിന്റെയും ഭീകരാക്രമണത്തിന്‍റേയും ആശങ്കകള്‍ക്കിടെയാണ് കശ്മീരിലെ ജനത ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഈദ് ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്തെ പ്രാര്‍ഥനാസംഗമങ്ങളും റാലികളും ഒഴിവാക്കണമെന്ന് സുരക്ഷസേനയുടെ നിര്‍ദേശമുണ്ട്. കൂടുതല്‍ ജനങ്ങള്‍ പ്രാര്‍ഥനയ്ക്കെത്തുന്ന പള്ളികള്‍ പൂര്‍ണമായും സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ്.കശ്മീരിലെ ഇന്ത്യയുടെ നിലപാടിനെതിരെ ശ്രീനഗറിലെ ഐക്യരാഷ്ട്രസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിഘടനവാദികൾ അറിയിച്ചിട്ടുണ്ട്.നിരോധനാജ്ഞ മറികടന്ന് മൈതാനങ്ങളില്‍ പതിവു പോലെ പ്രാര്‍ഥന സംഘടിപ്പിക്കണമെന്നാണ് വിഘടനവാദി നേതാക്കളുടെ ആഹ്വാനം.അതേസമയം, ഈദ് ദിനത്തില്‍ പരമാവധി സംയമനം പാലിക്കാന്‍ സൈന്യത്തിന് അധികൃതർ പ്രത്യകനിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Post Your Comments