Kerala

ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം● സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗായകന്‍ യേശുദാസ് മുഖ്യാതിഥിയായിരുന്നു. കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍, ഗായകന്‍ പി. ജയചന്ദ്രന്‍ തുടങ്ങിയ സാമൂഹ്യ, സാംസ്‌കാരിക , രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇനിയുള്ള 7 നാളുകള്‍ തലസ്ഥാന നഗരി ആഘോഷ ലഹരിയിലാകും. ജില്ലയിലെ മുപ്പത് വേദികളിലായി വിവിധ കലാപരിപാടികള്‍ നടക്കും. 18 ന് വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ടയില്‍ അവസാനിക്കുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഓണാഘോഷം സമാപിക്കുക.

shortlink

Post Your Comments


Back to top button