
വാഷിങ്ടണ്‍: ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാക് നിലപാടിന് പിന്തുണയുമായി അമേരിക്ക രംഗത്ത് സ്വാതന്ത്ര്യത്തിനായി ബലൂചില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കില്ലെന്ന് അമേരിക്കന്‍ വാക്താവ് ജോണ്‍ കിര്‍ബി. .പാകിസ്താന്റെ പ്രദേശിക സമന്വയത്തെയും ഐക്യത്തെയും പിന്തുണയ്ക്കുന്നതാണ് യുഎസ് സര്‍ക്കാരിന്റെ നയം. അതിനാല്‍ ഞങ്ങള്‍ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണക്കില്ലായെന്ന് കിർബി വ്യക്തമാക്കി.
ആഗസ്ത് പതിനഞ്ചിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിലെ മനുഷ്യാവകാശ ധ്വംസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. നരേന്ദ്ര മോദി ബലൂചിന്റെ സ്വാതന്ത്ര്യ ശ്രമങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ബലൂച് വിഷയത്തില്‍ അമേരിക്കയുടെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു കിര്‍ബിയുടെ പ്രതികരണം
Post Your Comments