KeralaNews

വി എസിന്റെ മകനെതിരെ കേസെടുക്കാം:വിജിലൻസ്

തിരുവനന്തപുരം: ∙ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടർന്ന്, അരുൺ കുമാർ നടത്തിയ വിദേശയാത്രകളും സ്വത്തുസമ്പാദനവുമാണ് വിജിലൻസ് അന്വേഷിച്ചിരുന്നത് എന്നാൽ അന്വേക്ഷണത്തിൽ വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ലായെന്ന വിജിലൻസ് കണ്ടെത്തലിനെത്തുടർന്ന് അന്തിമതീരുമാനം വിജിലൻസ് ഡയറക്ടർക്ക് വിടുകയായിരുന്നു.ഇതേ തുടർന്നാണ് അരുൺകുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം വന്നിരിക്കുന്നത്.

shortlink

Post Your Comments


Back to top button