ശ്രീനഗര്‍ : കശ്മീരില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന് സംഘര്‍ഷാവസ്ഥയ്ക്ക് പിന്തുണ നല്കുന്ന ഭീകരവാദികളെ തുരത്തുന്നതിനായി ഇന്റലിജന്‍സ് ബ്യൂറോയുടെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കൗണ്ടര്‍ ഇന്റലിജന്‍സ് ഓപ്പറേഷനാണ് കശ്മീരില്‍ നടക്കുക. ഇന്ത്യന്‍ സേനയുമായി യോജിച്ചുകൊണ്ടായിരിക്കും കശ്മീരിലെ ഓപ്പറേഷന്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് അന്ത്യമാകാത്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെ പ്രതിഷേധക്കാര്‍ക്കൊപ്പം ഭീകരരും കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്നും ഭീകരരുടെ സ്വാധീനത്തിന്റെ ഫലമായാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കശ്മീര്‍ താഴ് വരയില്‍ ഐ.എസ് തത്വങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് ഭീകരര്‍ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കശ്മീരിലെ പ്രശ്ന ബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലാണ് ഇന്റലിജന്‍സ് ബ്യൂറോ ശ്രദ്ധ കേന്ദ്രീകരിക്കുക. സംഘര്‍ഷങ്ങളുടെ പ്രഭവകേന്ദ്രം ദക്ഷിണ കശ്മീര്‍ ആണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്.
ആയുധങ്ങളുമായി ഭീകരര്‍ കശ്മീരില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കൊപ്പം പരസ്യമായി ആയുധങ്ങളുമായി ഭീകരര്‍ നടക്കുന്നുണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഭീകരരെ തിരിച്ചറിഞ്ഞ് വധിക്കും ഇന്റലിജന്‍സ് ബ്യൂറോ നേതൃത്വം നല്കുന്ന ഓപ്പറേഷനിടെ ഭീകരവാദികളെ കണ്ടെത്തി വധിക്കാനാണ് നിര്‍ദ്ദേശം. ജൂലൈ എട്ടിന് ശേഷം കശ്മീര്‍ താഴ് വരയിലേയ്ക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. കശ്മീരിലെ സ്വാഭാവിക നിലയിലെത്തിക്കാന്‍ കശ്മീരില്‍ സമാധാനം പുനഃസ്ഥാപിച്ച് സ്വാഭാവിക നിലയിലെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രണ്ട് ആഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.
ബര്‍ഹാന്‍ വാനി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ആയിരുന്ന ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 75 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Post Your Comments