
സ്ത്രീധനം വാങ്ങരുത് കൊടുക്കരുതെന്നു പറയുന്നുണ്ടെങ്കിലും മലയാളികള്‍ ഇന്നും ആ സമ്പ്രദായം വേണ്ടെന്നുവച്ചിട്ടില്ല. എന്റെ മകള്‍ക്ക് എത്ര കൂടുതല്‍ കൊടുക്കാന്‍ പറ്റും എന്നു ചിന്തിക്കുന്ന രക്ഷിതാക്കളാണ് കൂടുതലും. ആഢംബര വിവാഹങ്ങള്‍ നടത്തുന്ന മലയാളികള്‍ ഈ ദമ്പതികളുടെ വിവാഹം നടന്നത് എങ്ങനെയെന്ന് ഒന്നറിഞ്ഞിരിക്കുക.
ഇവര്‍ എല്ലാവര്‍ക്കും മാതൃകയാകുകയാണ്. ഈ മൂന്നു പെണ്‍കുട്ടികളുടെ കല്യാണവും അതിഗംഭീരമായി തന്ന നടന്നു. എന്നാല്‍, പണം കൊണ്ടല്ല, പണത്തേക്കാള്‍ വലുതായി മറ്റു പലതുമുണ്ടെന്ന് ഇവര്‍ കാണിച്ചു തന്നിരിക്കുകയാണ്. ചിത്രകാരനായിരുന്ന അച്ഛന്റെ നിറങ്ങളും വരകളും കണ്ടാണ് ഹമ്‌ന എന്ന പെണ്‍കുട്ടി വളര്‍ന്നത്. അങ്ങനെ അച്ഛന്‍ തീരുമാനിച്ചു മകളുടെ വിവാഹത്തിന് വ്യത്യസ്തമായി എന്തെങ്കിലും നല്‍കണമെന്ന്.
എംഫിലിന് പഠിക്കുന്ന തന്റെ മകള്‍ക്ക് നല്‍കുന്ന വിവാഹ സമ്മാനവും പണത്തെക്കാളും സ്വര്‍ണത്തെക്കാളുമെല്ലാം വില പിടിപ്പുള്ളതാകണമെന്ന് അബ്ദുള്‍ ലത്തീഫ് തീരുമാനിച്ചു. വിവാഹദിവസം കോഴിക്കോട് കുറ്റ്യാടിയിലുള്ള തന്റെ വീടിന് മുന്നില്‍ ഒരുങ്ങിയ ഹമ്‌നയുടെ വിവാഹപ്പന്തലിന് സമീപം മറ്റൊരു പന്തല്‍ കൂടി ഒരുങ്ങി.
വിവാഹദിവസം സുഹൃത്തുക്കളായ പതിനഞ്ച് പേര്‍ക്ക് ചിത്രം വരയ്ക്കാനൊരു അവസരമാണ് ഒരുക്കിയത്. സുഹൃത്തുക്കള്‍ വരച്ച ചിത്രങ്ങളാണ് ബാക്കിയുള്ള ജീവിതത്തിലേക്ക് അവള്‍ നേടിയ അച്ഛന്റെ കരുതല്‍, വിലമതിക്കാത്ത സമ്മാനങ്ങള്‍. വരന്റെ സമ്മതത്തോടെയാണ് ഇങ്ങനെയൊന്ന് ഒരുക്കിയതും.
മലപ്പുറത്തുകാരിയായ ഷഹലയുടെ വിവാഹവും വ്യത്യസ്തമായിരുന്നു. സ്വര്‍ണാഭരണങ്ങളോ വിലപിടിച്ച വസ്ത്രങ്ങളോ അണിയാതെ സാധാരണ രീതിയില്‍ ഷഹല നെച്ചിയിലും അനീസ് നാടോടിയും വിവാഹിതരായത്. അറിവും അക്ഷരങ്ങളുമാണ് സ്ത്രീധനമായി കിട്ടിയത്. 50 പുസ്തകങ്ങളാണ് ദമ്പതിക്ക് നല്‍കിയത്.
Post Your Comments