മേവത്ത്: ബീഫ് എന്ന് മിണ്ടാന്‍ പോലും ചിലര്‍ക്ക് പേടിയാണ്. ബീഫ് എന്ന വാക്ക് ഒരു ഹറാമാണെന്ന് പറയേണ്ടിവരും. ബീഫ് കഴിച്ചതിന്റെ പേരില്‍ മര്‍ദ്ദനം മാത്രമല്ല പീഡനവുമുണ്ട്. രണ്ടാഴ്ച മുന്‍പ് ബീഫ് കഴിച്ചതിന്റെ പേരില്‍ കൂട്ടബലാത്സംഗം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ബീഫ് ബിരിയാണി റെയ്ഡ് നടക്കുന്ന ഹരിയാനയില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ഇതിനിടയിലാണ് ഇത്തരം അതിക്രമം നടന്നത്.
മേവത്തിലെ രണ്ട് പെണ്‍കുട്ടികളാണ് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. പെണ്‍കുട്ടികളോ അവരുടെ കുടുംബമോ ഇക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഗോരക്ഷകര്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്. ഓഗസ്റ്റ് 24ന് മേവത്തിലെ സ്വവസതിയില്‍ വെച്ചാണ് 20 വയസ്സുള്ള പെണ്‍കുട്ടിയേയും ബന്ധുവായ പതിനാലുകാരിയേയും ഒരു സംഘമാളുകള്‍ കൂട്ടബലാത്സംഗം ചെയ്തത്.
വീട്ടിലുള്ളവരെ കെട്ടിയിട്ടായിരുന്നു അതിക്രമം നടന്നത്. അക്രമികളുടെ മര്‍ദ്ദനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം കുറ്റത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമായിരുന്നു ആദ്യം കേസെടുത്തത്. കൊലപാതകകുറ്റം ആദ്യം ഇവര്‍ക്കെതിരെ ചുമത്തിയില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധിച്ചപ്പോഴാണ് പോലീസ് കൊലപാതക കുറ്റം ചുമത്തിയത്.
പിടിയിലായ നാല് പേര്‍ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരാണെന്നും സംഭവം നടക്കുമ്പോള്‍ ഇവര്‍ മദ്യപിക്കുന്നത് കണ്ടുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു.
Post Your Comments