Kerala

വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച മതപ്രഭാഷകനെ ചോദ്യം ചെയ്തു

കോഴിക്കോട്● വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച് പ്രസംഗിച്ച മതപ്രഭാഷകന്‍ നൗഷാദ് അഹ്‌സനി പോലീസ് ചോദ്യം ചെയ്തു. കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ഇയാളെ ചോവയൂര്‍ സിഐ കെകെ ബിജു നൗഷാദിന്റെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്തത്.

പ്രഭാഷണത്തിലൂടെ തന്നെ നൗഷാദ് അപകീര്‍ത്തിപ്പെടുത്തിയതായും മോശമായി ചിത്രീകരിച്ചെന്നുമാണ് കോഴിക്കോട് പൊലീസ് സിറ്റി കമ്മീഷണര്‍ ഉമ ബെഹ്‌റയ്ക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് കുന്ദമംഗലം പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേവായൂര്‍ പൊലീസ് നൗഷാദ് അഹ്‌സനിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്..

മലബാറിലെ മതപ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ നൗഷാദ് അഹ്‌സാനി മലപ്പുറം കോട്ടക്കല്‍ സ്വദേശിയാണ് .

shortlink

Post Your Comments


Back to top button