India

ജെ.എന്‍.യുവില്‍ ഇടതുതരംഗം

ന്യൂഡല്‍ഹി● ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഇടതു വിദ്യാര്‍ഥി സഖ്യത്തിന് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന സ്‌ഥാനങ്ങളിൽ ഇടതു സഖ്യം ജയിച്ചുകയറി. മോഹിത് കുമാര്‍ പാണ്ഡേ (പ്രസിഡന്റ്), മലയാളിയായ പി.പി. അമല്‍ (വൈസ് പ്രസിഡന്റ്), ശതരൂപ ചൗധരി (ജനറല്‍ സെക്രട്ടറി), സബരേഷ് (ജോ. സെക്രട്ടറി) എന്നിവരാണ്‌ ജയിച്ച സ്ഥാനാര്‍ഥികള്‍. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എസ്.എഫ്.ഐ.യും മറ്റു സ്ഥാനങ്ങളില്‍ ഐസയും ചേര്‍ന്നായിരുന്നു് മത്സരം.

കൗണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണം ഇടതുസഖ്യത്തിനും രണ്ടെണ്ണം എന്‍.എസ്.യു.(ഐ)വിനും ഒരെണ്ണം എ.ബി.വി.പി.ക്കും ലഭിച്ചു.

സ്കൂൾ ഓഫ് സയൻസ്, സ്കൂൾ ഓഫ് ലാംഗ്ഗ്വേജ് സ്റ്റഡീസ്, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഈസ്തെറ്റിക്സ്, എന്നിവിടങ്ങളിലെല്ലാം ആധിപത്യം ഐസ–എസ്എഫ്ഐ സഖ്യത്തിനാണ്. റിക്കാർഡ് ഭൂരിപക്ഷത്തിനാണ് സ്കൂൾ ഓഫ് സയൻസിലെ അഞ്ചു കൗൺസിലർ സീറ്റിലും യുണൈറ്റഡ് ലെഫ്റ്റ് സഖ്യം വിജയിച്ചത്. സ്കൂൾ ഓഫ് ഇന്റർ നാഷണൽ സ്റ്റഡീസിൽ അഞ്ചിൽ നാലും സഖ്യം നേടി. സംസ്കൃത പഠനവകുപ്പിൽ മാത്രമാണ് എ.ബി.വി.പി.ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. നാളെ അന്തിമഫലം പ്രഖ്യാപിക്കും.

അതേസമയം, ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ഭരണം എ.ബി.വി.പി. നിലനിര്‍ത്തി.നാലില്‍ മൂന്നുസീറ്റും എ.ബി.വി.പി നേടി. എ.ബി.വി.പി. സ്ഥാനാര്‍ഥികളായ അമിത് തന്‍വര്‍ പ്രസിഡന്റായും പ്രിയങ്ക വൈസ് പ്രസിഡന്റായും അങ്കിത് സിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എന്‍.എസ്.യു.(ഐ) സ്ഥാനാര്‍ഥി മോഹിത് ഗരിഡ്, ജോ. സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു.

shortlink

Post Your Comments


Back to top button