കൊല്ലം: മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന പരിഗണനപോലും നല്‍കാതെ സ്ഥലംമാറ്റിയ സംഭവത്തില്‍ മനംനൊന്ത് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്തു. കാസര്‍കോട് ജില്ലയിലേക്കു സ്ഥലം മാറ്റിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്. പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് സ്ഥലംമാറ്റം. മഞ്ചേശ്വരം കടമ്പാര്‍ വില്ലേജ് ഓഫീസര്‍ കൊല്ലം കിളികൊല്ലൂര്‍ മൂന്നാംകുറ്റി സനാ ഓഡിറ്റോറിയത്തിനു സമീപം ലില്ലി കോട്ടേജില്‍ പോള്‍ തോമസ് (54) ആണു മരിച്ചത്. ഉത്തരവു കൈപ്പറ്റിയ ശേഷം പോള്‍ തോമസ് കടുത്ത സമര്‍ദ്ദത്തിലായിരുന്നു. ജോലി സ്ഥലത്തുനിന്ന് അവധിക്കെത്തിയ പോള്‍ തോമസ് വീട്ടുവളപ്പിലെ തെങ്ങില്‍ തൂങ്ങിമരിക്കുകയായിരുന്നു. എന്‍ജിഒ അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ് പോള്‍. കൊല്ലം കലക്ട്രേറ്റില്‍ അക്കൗണ്ട് സെക്ഷനില്‍ സീനിയര്‍ ക്ലാര്‍ക്കായിരിക്കെ ഓഗസ്റ്റിലാണു വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം കിട്ടിയത്. ജൂലൈ 28ന് ഇറങ്ങിയ പ്രമോഷന്‍ പട്ടികയില്‍ ലാന്‍ഡ്‌റവന്യു വകുപ്പിലെ 155 പേരെയാണു സ്ഥലം മാറ്റിയത്. നെഞ്ചുവേദനയെ തുടര്‍ന്നു നാലു ഡോക്ടര്‍മാരെ കാണുകയും ചെയ്തു. ജില്ലയിലെ ഏറ്റവും സീനിയറായതിനാല്‍ തൃശൂര്‍ ജില്ലയിലെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഇക്കാര്യം കാട്ടി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ഒരു കൊല്ലം മാത്രമേയുണ്ടായിരുന്നുള്ളൂ. നിലവിലെ ജോലിയില്‍ നിന്നു ഒരാഴ്ചത്തെ അവധിക്കുപോയ പോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
Post Your Comments