ന്യൂഡല്‍ഹി: തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തതായി വ്യവസായി രത്തന്‍ ടാറ്റ. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയന്‍സ് മേധാവി മുകേഷ് അംബാനിയും ചേര്‍ന്നുള്ള ഒരു ചിത്രം ഇദ്ദേഹത്തിന്റെ അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. നെറ്റ് വര്‍ക്ക് 18 ചാനലിന്റെ ഉടമസ്ഥന്‍ തന്റെ സ്ഥാപനത്തിന്റെ ജീവനക്കാരനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്.
ഇത് വിവാദമായതോടെയാണ് രത്തന്‍ ടാറ്റ വിശദീകരണവുമായി രംഗത്തെത്തിയത്. ട്വീറ്റ് നീക്കം ചെയ്തതായും ട്വീറ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2011ല്‍ ട്വിറ്ററില്‍ അക്കൌണ്ട് തുറന്ന രത്തന്‍ ടാറ്റ, പക്ഷേ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറില്ല.
Post Your Comments