300 അടി ഉയരത്തില്‍ രണ്ട് പര്‍വതങ്ങളിലുമായി ബന്ധിപ്പിച്ച കയറിലൂടെ നടന്ന ലെറ്റീഷ്യ ഗോണോന്‍ എന്ന പോളണ്ടുകാരി ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നത് ദൈവത്തിന്റെ കൈകള്‍ അവരെ ചേര്‍ത്തു പിടിച്ചതിനാലാണ്. ഗ്രീസിലെ ലിയനീഡിയോ നഗരത്തിന് മുകളിലൂടെ രണ്ട് പര്‍വതങ്ങളെ ബന്ധിപ്പിച്ച് നടന്ന 24കാരിയായ ലെറ്റീഷ്യ പകുതിയില്‍ വെച്ച് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു.
എന്നാല്‍ ഭാഗ്യമെന്നോണം ലെറ്റീഷ്യ കൈയ്യില്‍ കുടുങ്ങിയ കയറില്‍ തൂങ്ങി രക്ഷപ്പെടുകയായിരുന്നു. കൈ ഇടയ്ക്ക് പെട്ടില്ലായിരുന്നെങ്കില്‍ 300 അടി ഉയരെ നിന്ന് താഴെ വീഴാനായിരിരുന്നു ലെറ്റീഷ്യയുടെ വിധി. ലെറ്റീഷ്യയുടെ ചിത്രമെടുക്കാന്‍ നിന്ന ഫോട്ടോഗ്രാഫര്‍ ഈ ദൃശ്യം കാണാന്‍ കഴിയാതെ മുഖം പൊത്തിയിരിക്കുന്നതും ഫോട്ടോകളില്‍ കാണാം. ആദ്യം അപകടം സംഭവിച്ചെങ്കിലും 300 അടി ഉയരത്തിലൂടെ കയറിലൂടെ 280 അടി ദൂരം സഞ്ചരിക്കണമെന്ന ലെറ്റീഷ്യയുടെ ലക്ഷ്യം മാറ്റാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. വിജയകരമായി 280 അടിയും നടന്നാണ് ലെറ്റീഷ്യ തിരിച്ചുപോയത്.
Post Your Comments