പാട്‌ന: പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിക്കുന്ന കുട്ടികളോട് ക്രൂരത കാണിക്കാന്‍ ഏത് അമ്മയ്ക്കാണ് തോന്നുക. അത്തരം ക്രൂര മനസ്സുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. കാമുകന്റെ കൂടെ ഒളിച്ചോടാന്‍ വേണ്ടി ഒു സ്ത്രീ ചെയ്തത് കേട്ടാല്‍ ഞെട്ടും. രണ്ട് പെണ്‍മക്കളെ നദിയിലേക്കെറിയുകയാണ് ചെയ്തത്.
ബിഹാറിലെ ബെഗുസരായി ജില്ലയിലെ ചന്ദ്പുരയിലാണ് സംഭവം. നാലും രണ്ടും വയസ് മാത്രം പ്രായമുള്ള കുട്ടികളെയാണ് ഒഴുക്കുള്ള നദിയിലേക്ക് ഈ സ്ത്രീ എറിഞ്ഞത്. കുട്ടികളെ എറിയാന്‍ കാമുകനും കൂട്ടുനിന്നു. നദിയിലേക്ക് ഉപേക്ഷിച്ചിനുശേഷം ഈ നീചയായ സ്ത്രീ കാമുകനൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
30 വയസുകാരിയാണ് ഈ ക്രൂരത കാട്ടിയത്. മകള്‍ക്ക് പനിയുണ്ടെന്നും .ആശുപത്രിയില്‍ കാണിക്കണമെന്നും പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. സംഭവത്തിന് ദൃക്സാക്ഷിയായ മീന്‍പിടുത്തക്കാരനാണ് കുട്ടികളെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
Post Your Comments