ന്യൂയോര്‍ക്ക്: മോണിക്കാ റിലി എന്ന യുവതിക്ക് ഇനിയും തടിക്കണം. 27 വയസ്സു മാത്രം പ്രായമുള്ള യുവതിയുടെ ഇപ്പോഴത്തെ തൂക്കം 317. ഇനിയും തടിക്കണമെന്ന് ചിന്തിക്കുന്ന മോണിക്കയെ കണ്ടാല്‍ നിങ്ങളെന്ത് പറയും. മൂക്കത്ത് വിരല്‍വെക്കുന്ന കാഴ്ചയാണിത്. ഈ തടിയൊന്നും പോരാ..ഇനിയും തടിക്കണമെന്നാണ് മോണിക്കയുടെ ആഗ്രഹം.
എല്ലാവരെയും പോലെ തടി കുറയ്ക്കണമെന്നല്ല, എഴുന്നേല്‍ക്കാന്‍ പറ്റാത്തവിധം തടിക്കണമത്രേ. ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയാകാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിനാണ് മോണിക്ക. കാമുകനാണ് ഇതിന് പ്രോത്സാഹനം നല്‍കുന്നത്. മോണിക്കയുടെ ഭാരം 500 കിലോ ആയതിനു ശേഷം തങ്ങളുടെ ആദ്യകുഞ്ഞിന് ജന്മം നല്‍കാനുള്ള തീരുമാനത്തിലാണ് ഇവര്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാനാകുമോ?
എങ്ങനെ ജീവിക്കുന്നു എന്നു തോന്നിപ്പോകാം. മോണിക്കയ്ക്ക് കഴിക്കാനുള്ളത് പാചകം ചെയ്യുകയാണ് കാമുകനായ സിഡിന്റെ പ്രധാന ജോലി. വലിയൊരു ഫണലിലൂടെയാണ് മോണിക്കയ്ക്ക് പാനീയങ്ങള്‍ ഒഴിച്ചുകൊടുക്കുന്നത്. 91 ഇഞ്ച് വലിപ്പമുള്ള വയറുനിറയ്ക്കണം. ഈ വണ്ണമൊന്നും ലൈംഗിക ജീവിതത്തില്‍ പ്രശ്‌നമല്ലെന്നാണ് ഇരുവരും പറയുന്നത്.
മോണിക്ക തന്റെ രണ്ടാം വയസില്‍ വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനൊരുങ്ങിയതാണ്. എന്നാല്‍ പിന്നീട് അതില്‍ നിന്നു പിന്മാറുകയും പൊണ്ണത്തടിയുമായി ജീവിക്കാന്‍ തയ്യാറാകുകയുമായിരുന്നു. 8000 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണമാണ് മോണിക്ക ഒരു ദിവസം അകത്താക്കുന്നത്. ആറു ബിസ്‌ക്കറ്റ്സ്, ബ്രെഡ്റോളില്‍ ആറു സോസേജ്, ഒരു വലിയ ബൗള്‍ നിറച്ച് മധുരധാന്യം, ഭാരം കൂടാനുള്ള രണ്ട് ഷെയ്ക്കുകള്‍, രണ്ട് ചിക്കന്‍ സാന്‍ഡ് വിച്ച്, നാല് ചീസ്ബര്‍ഗറുകള്‍, ഫ്രഞ്ചു ഫ്രൈകള്‍, 30 ചിക്കന്‍ നഗറ്റ്സ്, മാക്കറോണി ചീസ്, ടാക്കോ ബെല്‍, ഒരു ഗാലണ്‍ ഐസ്‌ക്രീം എന്നിവയാണ് മോണിക്കയുടെ ഒരു ദിവസത്തെ ശരാശരി ആഹാരം.
Post Your Comments