Kerala

സ്മാര്‍ട്ട് സിറ്റി മൂന്നാംഘട്ട നിര്‍മാണത്തെക്കുറിച്ച് ജാബര്‍ ബിന്‍ ഹാഫിസ്

കൊച്ചി● സ്മാര്‍ട്ട് സിറ്റിയുടെ മൂന്നാംഘട്ടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് സിറ്റിയുടെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2020 ഓടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമെന്നും സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 5,500 തൊഴിലവസരങ്ങളാണ് ഇതോടെ പുതുതായി സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാവുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. ഇതൊരു വ്യക്തിഗത സംരംഭമല്ലെന്നും രണ്ട് സര്‍ക്കാരുകള്‍ ചേര്‍ന്നുള്ള പദ്ധതിയായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിലുള്ള കാലതാമസം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റെയും ദുബായ് സര്‍ക്കാരിന്റെയും സംയുക്ത പദ്ധതിയായ സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കുന്നതില്‍ കേരള സര്‍ക്കാരും കേരളീയരും ആത്മാര്‍ത്ഥമായി സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം പ്രമുഖ വ്യവസായി എം.എ. യൂസഫലി, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button