ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്ന ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിക്ക് കടുത്ത ഭീഷണിയാണു യര്‍ത്തുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ കുറച്ച് കാലമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഗൗരവപരമായ മുന്നറിയിപ്പാണ്. ഇവ നിര്‍ഭാഗ്യവശാല്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ ഇവിടെ സര്‍വ നാശമായിരിക്കും ഫലമെന്നും ശാസ്ത്രജ്ഞന്മാര്‍ കണക്ക് കൂട്ടിയിട്ടുണ്ട്. ഇടയ്ക്കിടെ ഇത്തരം ഉല്‍ക്കകള്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇന്നലെ കടന്ന് പോയ 32 അടി നീളമുള്ള കൂറ്റന്‍ ഉല്‍ക്കയുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് ഭൂമി രക്ഷപ്പെട്ടിരിക്കുന്നത്.
ഏതാണ്ട് വെറും 25,000 മൈല്‍ അകലത്ത് കൂടി കൃത്യമായി പറഞ്ഞാല്‍ 24,800 മൈല്‍ അകലത്ത് കൂടിയാണീ ഉല്‍ക്ക കടന്ന് പോയിരിക്കുന്നത്. ഹാവൂ..എന്തായാലും രക്ഷപ്പെട്ടല്ലോ എന്നാശ്വ സിക്കാന്‍ വരട്ടെ ..സെപ്റ്റംബര്‍ 17ന് ഇതിലും ഭീമാകാരനായ അതായത് 200 അടി നീളമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്ന് പോകാനെത്തുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്.
ഇന്നലത്തെ ഉല്‍ക്ക ചന്ദ്രനേക്കാള്‍ ഭൂമിയുമായി പത്തിരട്ടി അടുത്ത് കൂടിയാണ് കടന്ന് പോയിരിക്കുന്നത്. 2016 ആര്‍ബിഐ എന്നറിയപ്പെടുന്ന ഇന്നലത്തെ ഉല്‍ക്കയ്ക്ക് 25 മുതല്‍ 50 അടിവരെയാണ് വ്യാസമുള്ളത്. ഈ അടുത്ത കാലത്ത് ഭൂമിക്ക് ഏറ്റവും അരികിലെത്തിയ ഭീമന്‍ ഉല്‍ക്കയാണിതെന്നാണ് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രൊജക്ട് പറയുന്നത്. ഭൂമിയുടെ ഉപരി തലത്തില്‍ നിന്നും 24,8000 മൈല്‍ അകലത്തു കൂടെയായിരുന്നു ഇത് കടന്ന് പോയിരുന്നത്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി അകലം 239,000 മൈലാണുള്ളത്. ഈ ആസ്റ്ററോയ്ഡിന്റെ ചിത്രങ്ങള്‍ വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയിട്ടുണ്ട്. തെക്കന്‍ ഉത്തരാര്‍ധ ഗോളത്തില്‍ നിന്ന് മാത്രമായിരുന്നു ഈ ഉല്‍ക്ക ദൃശ്യമായിരുന്നത്.
17ാം തിയതി 200 അടി നീളമുള്ള മറ്റൊരു ഉല്‍ക്ക ഭൂമിക്കടുത്തേക്ക് വരുന്നുണ്ടെന്ന പ്രവചനം നടത്തിയിരിക്കുന്നത് നാസ ഡാറ്റാബേസാണ്. ഇത് ഭൂമിയെ സ്പര്‍ശിച്ചാല്‍ വന്‍ ദുരന്തമായിരിക്കും ഭൂമിയിലെ സമസ്ത സസ്യജന്തുജാലങ്ങള്‍ക്കുമുണ്ടാവുകയെന്നുറപ്പാണ്. മണിക്കൂറില്‍ 50,000 കിലോമീറ്റര്‍ വേഗതയിലാണീ ഉല്‍ക്ക ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്നത്.ഒരു കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഉല്‍ക്ക ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ പോലും ഇവിടുത്തെ മനുഷ്യരടക്കമുള്ള ജന്തുവര്‍ഗം തുടച്ച് നീക്കപ്പെടുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പേകുന്നത്.
Post Your Comments