ലാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തന്നെ അസഭ്യം പറഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായി സംസാരിച്ചു. ലാവോസിലെ ആസിയാന്‍ ഉച്ചകോടിക്കിടെ ഇരു നേതാക്കളും അല്‍പ നേരം സംസാരിച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. എന്നാല്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയില്ല.
ഒബാമ അസഭ്യ പ്രയോഗത്തെത്തുടര്‍ന്ന് റോഡ്രിഗോ ഡ്യൂട്ടേര്‍സുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഫിലിപ്പിന്‍സ് പ്രസിഡന്റിനോട് ആസിയാന്‍ ഉച്ചകോടിക്കിടെ വിരുന്നിനായി മറ്റ് രാഷ്ട്രത്തലവന്മാരെ കാത്തിരിക്കുമ്പോഴാണ് ഒബാമ അല്‍പ സമയം സംസാരിച്ചത്.
ഒബാമയും ഡ്യൂട്ടേര്‍സും തമ്മില്‍ പരസ്യമായ സൗഹാര്‍ദ പ്രകടനമുണ്ടാകുമെന്ന് കരുതിയവരെയെല്ലാം ഇരുവരും നിരാശരാക്കി. ഫോട്ടോ സെഷനും വിരുന്നിനും ഇരു നേതാക്കളും രണ്ട് വശത്തായാണ് നിന്നത്. ഡ്യൂട്ടേര്‍സ് ആസിയാന്‍ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് ഒബാമയെ അസഭ്യം പറഞ്ഞത്. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യ പ്രയോഗം.
Post Your Comments