KeralaNews

തുടര്‍ച്ചയായ ബാങ്ക് അവധി: പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകളുമായി ബാങ്കുകള്‍

കൊച്ചി:ഓണവും ബക്രീദും പ്രമാണിച്ച് ബാങ്കുകൾ അഞ്ചു ദിവസം അടഞ്ഞു കിടക്കുമെങ്കിലും എടിഎമ്മുകളിൽ പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.രണ്ടാംശനിയും ഞായറും ബക്രീദും ഉത്രാടവും തിരുവോണവും ചേരുമ്പോഴാണ് 10 മുതൽ 14 വരെ അഞ്ചു ദിവസം ബാങ്ക് അവധി. 15നു ബാങ്കുകൾ വീണ്ടും തുറക്കുമെങ്കിലും 16 നു ശ്രീനാരായണ ജയന്തി അവധിയാണ്. എടിഎമ്മുകളിൽ പരമാവധി തുക നിക്ഷേപിക്കാനാണ് ബ്രാഞ്ചുകൾക്കും പണം നിറയ്ക്കുന്ന ഏജൻസികൾക്കും നിർദേശം നൽകിയിരിക്കുന്നത്.സാധാരണ മൂന്നു ലക്ഷം രൂപയാണ് എടിഎമ്മിൽ നിക്ഷേപിക്കുന്നത്.. പണം പിൻവലിക്കൽ കൂടിയ എടിഎമ്മുകളിൽ കൂടുതൽ തുക നിക്ഷേപിക്കും.അഞ്ചു ദിവസത്തെ ആവശ്യം പരിഗണിച്ച് 15 ലക്ഷം രൂപ ഒരുമിച്ചോ അതിലേറെയോ നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കറൻസി തീർന്നാൽ വീണ്ടുംനിക്ഷേപിക്കാൻ ഏജൻസികൾക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് എസ്ബിഐ അധികൃതർ അറിയിച്ചിട്ടുണ്ട്.എസ്ബിഐ ബ്രാഞ്ചുകളോടു ചേർന്നുള്ള എടിഎമ്മുകളിൽ ബാങ്ക് ജീവനക്കാർ തന്നെ പണം നിറയ്ക്കുന്ന പതിവാണെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർ അതിനായി 12ന് എത്തണമെന്നും എസ്ബിഐ നിർദേശം നൽകിയിട്ടുണ്ട്.നീണ്ട അവധി വരുന്നെങ്കിലും എടിഎമ്മുകളിൽ പരമാവധി തുക നിറച്ചു വയ്ക്കുന്നതിനാൽ പണത്തിനു ക്ഷാമം ഉണ്ടാകാൻ സാധ്യതയില്ലെന്നു ബാങ്ക് അധികൃതർ പറയുന്നു. വിദേശത്തു നിന്നു പണം അയയ്ക്കുന്നതിനു തടസ്സമില്ല. പണം അക്കൗണ്ടിലെത്തിയാൽ എടിഎം കാർഡ് ഉപയോഗിച്ചു പിൻവലിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button