ടെഹ്‌റാന്‍● കഴിഞ്ഞവര്‍ഷം ഹജ്ജ് തീര്‍ത്ഥാനത്തിനിടെ തിക്കിലും തിരക്കിലും പരിക്കേറ്റവരെ സൗദി അറേബ്യന്‍ അധികൃതര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനി. ഹജ്ജ് ദുരന്തത്തിന്റെ വാര്‍ഷീകത്തോടനുബന്ധിച്ച് തന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രസ്താവനയിലാണ് ഖുമേനി സൗദിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഹൃദയമില്ലാത്തവരും കൊലപാതകികളുമായ സൗദികള്‍ പരിക്കേറ്റവരെ മരിച്ചവര്‍ക്കൊപ്പം കണ്ടെയ്‌നറുകളിലാക്കി അടച്ചു. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കാനോ അവരെ സഹായിക്കാനോ, എന്തിന് അവര്‍ക്കൊരു തുള്ളി വെള്ളം കൊടുക്കാനോ സൗദികള്‍ തയ്യാറാകാതെ അവരെ കൊല്ലുകയായിരുന്നു എന്നാണ് ഖുമേനി ആരോപിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകളൊന്നും ഹാജരാക്കാന്‍ ഖുമേനിയ്ക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, ഇറാന്‍ ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായെഫ് പ്രതികരിച്ചു.
ഈ വര്‍ഷം ഹജ്ജിന് തീര്‍ത്ഥാടകരെ അയക്കേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments