കൊച്ചി:മുൻ മന്ത്രി കെ ബാബുവിന്റെ കൂടുതൽ അനധികൃത സ്വത്ത് വിവരങ്ങൾ പുറത്തു വരുന്നു.ബാബുവിനും മക്കൾക്കും വിദേശത്തും നിക്ഷേപം ഉള്ളതായാണ് പുതിയപരാതി.നാല് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് വിജിലൻസിന് ലഭിച്ചിരിക്കുന്നത്.പ്രവാസികളായവർക്ക് നാട്ടിൽ വൻ തുകയിൽ റിയലെസ്റ്റേറ്റിനും ബിസിനസ്സിനുമായി കൊടുക്കുകയും അതിനു പകരം വിദേശ കറൻസിയിൽ ഡോളറും,ഗൾഫ് കറൻസിയുമായി ബാബു സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ ബിനാമികളായ പ്രവാസികളുടെ വിദേശ അക്കൗണ്ടിൽ വൻ തുക ബാബു നിക്ഷേപിച്ചിരുന്നതായും പറയുന്നു.കുടകിൽ ബാബുവിന്റെ മക്കൾക്കും മക്കളുടെ ഭർതൃ വീട്ടുകാർക്കും തോട്ടങ്ങൾ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.കൂടാതെ ബാബുവിന്റെ ബിനാമികളിലൊരാളായ ബാബുറാമിന്റെ ഉടമസ്ഥതയിലുള്ള നാപ്പത്തിനാല് സ്ഥലങ്ങളിലെ ഭൂമിക്ക്റജിസ്ട്രേഷന്‍ രേഖകൾ പ്രകാരം പത്തുകോടി രൂപ മൂല്യംവരും .
ഇളയ മകളുടെ വിവാഹത്തിന് ഇരുന്നൂറു പവൻ നൽകിയെന്നും രണ്ട് പെൺമക്കൾക്കും ആഡംബര കാറുകൾ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.പൊതുപ്രവർത്തക അഴിമതി നിരോധന നിയമപ്രകാരവും ബിനാമി ഇടപാട് നിയമപ്രകാരവും ബാബു നിരവധി കേസുകളിൽ പ്രതിസ്ഥാനത്തേക്ക് വരികയാണ് .അധികാരത്തിൽ വരുന്നതിന് മുൻപ് ആദായ നികുതി റിട്ടേൺ കൊടുക്കാൻപോലും പണമില്ലാതിരുന്ന ബാബു ഇപ്പോൾ നൽകുന്ന റിട്ടേണുകൾ തന്നെ വൻ തുകയാണ്.
Post Your Comments