വാഷിങ്ടണ്‍: വീട്ടുജോലിക്കാരിക്ക് പട്ടിയുടെ സ്ഥാനം പോലും നല്‍കാത്തവരുണ്ട്. കൃത്യമായി ആഹാരം പോലും നല്‍കാതെ പട്ടിണിക്കിടുന്ന വീട്ടുടമസ്ഥര്‍. അമേരിക്കയിലെ പ്രമുഖ ഐടി കമ്പനി സിഇഒയും ഇന്ത്യന്‍ വംശജയുമായ ഹിമാന്‍ഷു ഭാട്ടിയ വീട്ടുജോലിക്കാരിയോട് കാണിച്ചത് കടുത്ത ക്രൂരത തന്നെ.
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹിമാന്‍ഷു ഭാട്ടിയയ്‌ക്കെതിരെ കേസെടുത്ു. വീട്ടുജോലിക്കാരിയായ ഷീല നിങ്വാള്‍ പീഡനം സഹിക്കാന്‍ വയ്യാതെ പരാതി നല്‍കുകയായിരുന്നു. നല്ല ശമ്പളവും ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം ചെയ്താണ് ഇന്ത്യയില്‍നിന്ന് ജോലിക്കെത്തിയതെന്ന് ഷീല പറയുന്നു. ഒരു മാസം 400 യുഎസ് ഡോളര്‍ (ഏകദേശം 26,000 രൂപ) ആണ് പറഞ്ഞിരുന്നത്.
എന്നാല്‍, കൃത്യമായി ശമ്പളമോ ആഹാരമോ കൊടുത്തില്ല. ഷീല ഇക്കാര്യം പുറത്തുപറയുമെന്ന് മനസിലാക്കിയ ഹിമാന്‍ഷു ഭാട്ടിയ കരാറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്നും തൊഴില്‍ പ്രശ്‌നങ്ങളില്ലെന്നും പറയുന്ന കരാറില്‍ ഒപ്പിടാന്‍ പറയുകയായിരുന്നു. എന്നാല്‍ ഒപ്പിടാന്‍ തയ്യാറാകാത്ത ഷീലയെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ഹിമാന്‍ഷു ഭാട്ടിയ വീട്ടില്‍ വരാത്ത സമയത്ത് ഷീലയെ ഗ്യാരേജില്‍ നായയ്‌ക്കൊപ്പം കിടത്തിയിരുന്നു. കിടക്കാനായി ചെറിയൊരു കാര്‍പെറ്റ് മാത്രമാണ് നല്‍കിയിരുന്നത്. ഷീലയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയും പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
Post Your Comments