NewsLife Style

ആരോഗ്യ പരിരക്ഷയില്‍ തുളസിയിലയുടെ പ്രാധാന്യം വളരെ വലുത്

തുളസിയില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചാൽ എന്താവും സംഭവിക്കുക. ആരോഗ്യം കാക്കാന്‍ കൃത്രിമമാര്‍ഗങ്ങളുടെ പുറമെ പോകണമെന്നില്ല. നമ്മുടെ പ്രകൃതിയില്‍ തന്നെ ഇതിനുള്ള വഴികള്‍ ലഭ്യമാണ്. ഇത്തരം പ്രകൃതിദത്ത വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് തുളസി.

തുളസിയിലയില്‍ കുറച്ച് തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ പല ഗുണങ്ങളുണ്ട്.ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്.ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാൻ ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം സഹായിക്കും.ബാക്ടീരിയ, വൈറസ് എന്നിവക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടുതന്നെ കോള്‍ഡ് മാറാനും വരാതിരിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണ്.

ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഇവ സഹായിക്കും. കഫക്കെട്ടിനെതിരെയുള്ള പ്രകൃതിദത്ത ഔഷധം കൂടിയാണ്.ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അലര്‍ജി പോലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള സ്വാഭാവിക പരിഹാരം ലഭിക്കും. വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവടയങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ചര്‍മത്തിന്റെ പ്രായക്കുറവിന് ഏറെ നല്ലത്. കോശങ്ങളുടെ റീജനറേഷന്‍ തടഞ്ഞാണ് ഇത് ചെയ്യുന്നത്.

കിഡ്നി സ്റ്റോണ്‍ മാറാനുള്ള നല്ലൊരു പരിഹാരവിധിയാണിത്. ഇതു വരുന്നതു തടയുകയും ചെയ്യും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലൊരു ഔഷധം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

രാത്രി മൂന്നോ നാലോ തുളസിയിലയെടുത്ത് ഇത് വൃത്തിയാക്കി ഒരു കപ്പിലോ പാത്രത്തിലോ വച്ച്‌ ഇതിനു മുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനൊഴിച്ച്‌ പിറ്റേന്നു രാവിലെ കഴിക്കാം. വെറുംവയറ്റില്‍ കഴിക്കുന്നതാണ് ഏറെ നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button