റാസ് അല്‍ ഖൈമ● യു.എ.ഇയിലെ റാസ് അല്‍ ഖൈമയിലെ ലേബര്‍ ക്യാംപില്‍ വന്‍ തീപ്പിടുത്തം. ഗാസിദത്ത് ഏരിയയിലെ നൂറുകണക്കിന് ജോലിക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാംപിലാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അപകടത്തില്‍ ക്യാംപ് ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല.
സിവില്‍ ഡിഫന്‍സ് വിഭാഗം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നു മണിക്കൂറോളമെടുത്താണ് തൊഴിലാളികളെ പൂര്‍ണമായും ഒഴിപ്പിച്ചത്. ഡിഫന്‍സ് വിഭാഗത്തിന്റെ സമയോചിത ഇടപെടല്‍ മൂലം തീ അടുത്തുള്ള ക്യംപുകളിലേക്ക് പടരുന്നത് തടയാനുമായി.
തീപ്പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല. അടുക്കളയില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments