ന്യൂഡല്‍ല്‍ഹി: അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ഫര്‍ഹ ഫായിസ്സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.ഇന്ത്യന്‍ മുസ്ലിങ്ങളെ മതമൗലികാ വാദികളില്‍ നിന്ന് രക്ഷിക്കുന്നതിനും ഇസ്ലാമോഫോബിയ പടരുന്നത് തടയാനും വേണ്ടി മുസ്ലിം വ്യക്തിനിയമസംരക്ഷണത്തിനായി 1973ല്‍ സ്ഥാപിതമായ സംഘടനയായ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഥവാ AIMPLB റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ആവശ്യപ്പെടുന്നത്. മുസ്ലിംകള്‍ക്കിടയിലെ ലിംഗ അസമത്വത്തിനെതിരെ പോരാടുന്ന വനിതയാണ് ഫര്‍ഹ ഫായിസ്.
മുത്വലാഖിനെതിരെയുള്ള പോരാട്ടത്തില്‍ സജീവ പങ്കാളി കൂടിയാണിവര്‍.”ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ഓരോ പൗരനും സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്‍കുന്നുണ്ട്. പക്ഷെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഇപ്പോഴും അരക്ഷിതാവസ്ഥ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാരണം ഇന്ത്യന്‍ നിയമത്തിന് സമാന്തരമായി നിലനില്‍ക്കുന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡാണ്.ഇന്ത്യയിലെ മുസ്ലിംങ്ങള്‍ നേരിടുന്ന ധര്‍മ്മസങ്കടം മതവും രാഷ്ട്രവും സമാന്തരമായി കൊണ്ടു പോകാന്‍ പറ്റുന്നില്ല.” അവര്‍ പറഞ്ഞു.
“മതത്തിന്റെ പേരില്‍ ആര്‍ക്കും നിയമ വ്യവസ്ഥ സ്ഥാപിക്കാനുള്ള അവകാശമില്ല. ഇത്തരം മതനിയമ വ്യവസ്ഥകള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥക്കുള്ള വെല്ലു വിളിയാണ്. മുസ്ലിം വ്യക്തി നിയമബോര്‍ഡ് നിരോധിക്കാത്തിടത്തോളം കാലം മുത്വലാഖിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്കനുകൂലമായ തീരുമാനത്തിലെത്താന്‍ കോടതിയ്ക്ക് കഴിയില്ലെന്നും ഫര്‍ഹ ഫായിസ് ചൂണ്ടിക്കാട്ടി.” AIMPLB കോടതി നിരോധിക്കണമെന്നും, അത് ജനങ്ങളുടെ മനസ്സില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
Post Your Comments