
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്പര്‍ അറസ്റ്റിലായി. ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ അനീഷാണ് അറസ്റ്റിലായത്.
പരിസരവാസിയായ 17 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി നല്കിയ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.അനീഷിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പ്രതിയെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും .
Post Your Comments