KeralaNews

മാണിയെ കുരുക്കിയ ഗൂഢാലോചനാ റിപ്പോര്‍ട്ടിലെ രഹസ്യങ്ങള്‍ പുറത്ത് .. ആ ഗൂഢാലോചന ഇങ്ങനെ

കോട്ടയം: ബാര്‍ കോഴ ഗൂഢാലോചനയെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ട്ടി ഉന്നത നേതാക്കള്‍ക്കിടയിലെ ഭിന്നത പുതിയ വിവാദത്തിന് വഴിതുറന്നു.രമേശ് ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി ആരോപിക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ഏഴംഗ അന്വേഷണക്കമ്മിഷന്‍ ചെയര്‍മാനും പാര്‍ട്ടി ഡെപ്യൂട്ടി ലീഡറുമായ സി.എഫ്. തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം തയ്യാറാക്കാത്ത റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവരുമെന്ന് തോമസ് ചോദിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.
മാണി റിപ്പോര്‍ട്ട് പുറത്തുവന്ന കാര്യം നിഷേധിക്കുന്നില്ല.

ആ ഗൂഢാലോചന ഇങ്ങനെ …
രമേശ് ചെന്നിത്തല, പി.സി. ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് മാണിക്കെതിരെ ബാര്‍ കോഴ ഗൂഢാലോചന നടത്തിയതെന്നും ഇതെല്ലാം ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയെയും പാര്‍ട്ടിയെയും നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആര്‍. ബാലകൃഷ്ണപിള്ളയും എസ്.പി സുകേശനും ബിജു രമേശും ഗൂഢാലോചനയില്‍ ഭാഗമായി. പൂഞ്ഞാറിലുള്ള ഒരു അഭിഭാഷകന്റെ വീട്ടിലായിരുന്നു ചെന്നിത്തലയും വാഴയ്ക്കനും ജോര്‍ജും മാണിക്കെതിരെയുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയത്. ഇതില്‍ ശകുനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് അഡ്വക്കേറ്റ് ജനറലായിരുന്ന കെ.പി. ദണ്ഡപാണിയായിരുന്നു.

ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് രമേശിനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പാലായിലെ വീട്ടില്‍ ചെന്നു കണ്ടെങ്കിലും മാണി പിന്തുണച്ചില്ല. ഇതോടെ, മാണിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കളി ഐ ഗ്രൂപ്പ് ആരംഭിച്ചു. ഇടുക്കിയിലെ പട്ടയവിതരണത്തിനു ശേഷം മാണി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തുമെന്ന് ഐ ഗ്രൂപ്പ് ഉന്നത നേതാക്കളും പി.സി. ജോര്‍ജും ഉമ്മന്‍ചാണ്ടിയെ വിശ്വസിപ്പിച്ചു. ഇതോടെ മാണിയെ കുടുക്കാന്‍ ഉമ്മന്‍ചാണ്ടിയും സഹകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button