NewsGulf

കുവൈറ്റിനെതിരെ നടക്കുന്നത് ദുഷ്പ്രചരണം: തൊഴില്‍ മന്ത്രി

കുവൈറ്റ് :വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യം ഏറ്റവും മോശമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റാണെന്ന റിപ്പോർട്ടിനെതിരെ തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹും രംഗത്ത്.രാജ്യത്ത് തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണെന്നും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിന് രാജ്യം ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

പ്രമുഖ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്റർനാഷൻസ് ആണ് ലോകതലത്തിൽ വിദേശ തൊഴിലാളികളുടെ ജീവിത നിലവാരം ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിൽ കുവൈറ്റിനെ ചേർത്ത് പട്ടിക തയ്യാറാക്കിയത്.ജീവിതനിലവാരം ,പൊതുസമൂഹവുമായുള്ള ഇടപെടൽ ,സാമ്പത്തിക സ്ഥിതി ,ഫാമിലിസ്റ്റാറ്റസ്‌ ,ജോലി സ്ഥിരത തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റർനാഷൻസ് പട്ടിക തയ്യാറാക്കിയത്.എന്നാൽ പ്രവാസികളുടെ അവകാശം സംരക്ഷിക്കുന്നതിന് കുവൈറ്റ് ഏർപ്പെടുത്തിയ സംവിധാനങ്ങളെ അന്താരാഷ്ട്ര സംഘടനകൾ അഭിനന്ദിച്ചിട്ടുണ്ടെന്നും ഹിന്ദ് അൽ സഹീബ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button