കണ്ണൂര്‍: ബിജെപി വിട്ടു സിപിഎമ്മിലെത്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തളാപ്പ് അമ്പാടിമുക്കില്‍ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഗണേശോല്‍സവ ഘോഷയാത്ര ഈ വര്‍ഷം നടത്തേണ്ടെന്നു സിപിഎം.
സിപിഎം പ്രവര്‍ത്തകര്‍ മാത്രം അംഗങ്ങളായുള്ള അമ്പാടിമുക്ക് വിവേകാനന്ദ സാംസ്കാരിക സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണു രണ്ടു വര്‍ഷമായി ഗണേശോല്‍സവ ഘോഷയാത്രയും വിഗ്രഹനിമഞ്ജനവും നടത്തിവന്നത്.രണ്ടു വര്‍ഷം മുന്‍പു വരെ ആര്‍എസ്എസ് നിയന്ത്രണത്തിലായിരുന്ന സംഘടന എല്ലാ വര്‍ഷവും ഗണേശോല്‍സവം സംഘടിപ്പിക്കാറുണ്ടായിരുന്നു.
അംഗങ്ങള്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതോടെ സംഘടനയുടെ നിയന്ത്രണം സിപിഎമ്മിനായെങ്കിലും ഘോഷയാത്ര സംഘടിപ്പിക്കുന്നതു തുടര്‍ന്നു.എന്നാൽ ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ വര്ഗീയപ്രചാരണമെന്ന പേരില്‍ പാര്‍ട്ടി എതിര്‍ക്കുമ്പോള്‍ തന്നെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗണേശോല്‍സവ ഘോഷയാത്ര നടത്തുന്നതിലെ വൈരുധ്യം ചര്‍ച്ചയായ സാഹചര്യത്തിലാണു ജില്ലാ നേതൃത്വം ഇടപെട്ടത്. വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ഇതിനെ എതിര്‍ക്കില്ലെന്നായിരുന്നു മുൻപ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
Post Your Comments