Kerala

അനധികൃത സ്വത്ത് സമ്പാദനം; ബാബുവിന്റെ കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്തുവരുന്നു

കൊച്ചി● അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന്റെ കള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ പ്രധാന കണ്ണി ബാബുറാമിനെ അറിയില്ലെന്ന് പറഞ്ഞ കെ ബാബുവിന് ഇവരുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. അതിനിടയിലാണ് ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നത്.

ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയതെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച രേഖകള്‍ ബാബുറാമിന്റെ പക്കല്‍നിന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ബാബുവിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെയും വിജിലന്‍സ് ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി വിജിലന്‍സ് ഓഫിസില്‍വെച്ചാണ് ചോദ്യം ചെയ്യുന്നത്. തൃപ്പൂണിത്തുറയില്‍ നന്ദകുമാറിന്റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button