NewsInternational

കാമുകന് പണികൊടുക്കാന്‍ കാറ് കത്തിച്ചു; പണി കിട്ടിയത് കാമുകിക്കും – വീഡിയോ കാണാം

തലഹാസെ: തന്നെ ചതിച്ച കാമുകന് പണികൊടുക്കാൻ ഇറങ്ങിയ കാമുകിക്ക് കിട്ടിയത് അതിലും വലിയ പണി. കാമുകന്റെ കാറാണെന്ന് കരുതി മറ്റൊരാളുടെ കാർ കത്തിച്ചതാണ് പെൺകുട്ടിക്ക് വിനയായത്. കാർ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ട പോലീസ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തു.

ഫ്ലോറിഡയിലാണ് സംഭവം. പത്തൊമ്പതുകാരിയായ കാര്‍മെന്‍ ചാമ്പിളാണ് കാമുകന്റേതെന്നു കരുതി വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട കാര്‍ കത്തിച്ചത്. തീയണക്കാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കാമുകന്റെ കാറാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു തീയിട്ടിരുന്നതെന്ന് കാര്‍മെന്‍ പൊലീസിനോട് വ്യക്തമാക്കി. അതേസമയം, കാര്‍മെനെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി കാറിന്റെ ഉടമസ്ഥന്‍ തോമസ് ജെന്നിങ്‌സും രംഗത്തെത്തിയിരുന്നു.

shortlink

Post Your Comments


Back to top button