KeralaNews

ജനിച്ച് 18 വര്‍ഷം കഴിഞ്ഞിട്ടും പാര്‍ലെ-ജി ബിസ്‌ക്കറ്റ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്ന പെണ്‍കുട്ടി… അതിശയത്തോടെയും അത്ഭുതത്തോടെയും ആരോഗ്യവകുപ്പ്

ബെലഗാവി: കര്‍ണാടകയിലെ ബലഗാവിയില്‍ ഗോകാക് താലൂക്കിലെ തലകത്‌നാല്‍ ഗ്രാമത്തില്‍ നിന്നുള്ള യല്ലപ്പയുടെയും യെല്ലവ്വയുടെയും 18 കാരി മകള്‍ രാമാവ പിറന്നതു മുതല്‍ ഇതുവരെ പാര്‍ലെ ജി ബിസ്‌ക്കറ്റ് മാത്രമാണ് കഴിച്ചിട്ടുള്ള ഭക്ഷണം. പിറന്നപ്പോള്‍ മുതല്‍ മാതാവ് പാര്‍ലെ ജി നല്‍കിയിരുന്നതിനാല്‍ അത് തന്നെയാണ് ഇവര്‍ ഇപ്പോഴും കഴിക്കുന്നത്. മറ്റൊരു ഭക്ഷണവും രുചിച്ചു നോക്കിയിട്ടു കുടിയില്ലത്രേ.
അതേസമയം രാമാവയ്‌ക്കൊപ്പം പിറന്ന ഇരട്ട സഹോദരനാകട്ടെ മറ്റ് ഭക്ഷണം നന്നായി കഴിക്കുകയും ചെയ്യുന്നു. 18 വര്‍ഷമായി ഈ പതിവ് തുടരുന്ന രാമാവ ദിവസം ആറു മുതല്‍ ഏഴു പായ്ക്കറ്റ് പാര്‍ലെ ജി ബിസ്‌ക്കറ്റ് വരെയാണ് കഴിക്കുന്നത്. കൃഷിപ്പണിക്കാരായ മാതാപിതാക്കള്‍ രാമാവയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് കഷ്ടപ്പെടുകയാണ്. സ്വഭാവം മാറ്റാന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയോ മകളെ ഏതെങ്കിലും ഡോക്ടറെ കാണിക്കാനോ തയ്യാറായിട്ടുമില്ല.
പിറന്നപ്പോള്‍ മുതല്‍ രാമാവയ്ക്കും ഇരട്ടസഹോദരന്‍ രാമപ്പയ്ക്കും മാതാവ് പാര്‍ലെ ജി ബിസ്‌ക്കറ്റും പശുവിന്‍പാലും കുഴച്ച പാനീയമായിരുന്നു നല്‍കിയിരുന്നത്. വളര്‍ന്നപ്പോള്‍ രാമപ്പ ഈ ശീലം മാറ്റുകയും മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുകയും പാല്‍ കുടിക്കല്‍ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ രാമാവയ്ക്ക് പാര്‍ലെ ജി അല്ലാതെ മറ്റൊന്നും കഴിക്കണമെന്ന് പോലും തോന്നിയിട്ടില്ല. മുതിര്‍ന്ന ശേഷം രാമാവയെ മറ്റു ഭക്ഷണം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല.
വിവാഹം കഴിച്ചുവിട്ടാല്‍ എന്തുചെയ്യുമെന്ന ആശങ്കയാണ് മാതാപിതാക്കള്‍ക്ക് ഇപ്പോള്‍. അതേസമയം രാമാവയെ ഗവേഷത്തിന് വിഷയമാക്കിയിരിക്കുകയാണ് സ്ഥലത്തെ ഒരു ആശുപത്രി. മറ്റുഭക്ഷണം നല്‍കാന്‍ ആശുപത്രി നടത്തിയ ശ്രമവും ഫലം കണ്ടിട്ടില്ല. അതേസമയം മതിയായ പോഷണം ശരീരത്തിന് കിട്ടാത്തതിനാല്‍ 18 കാരിയാണെങ്കിലും രാമാവയെ കണ്ടാല്‍ 12 വയസ്സുള്ള കുട്ടിയെ പോലെയാണ് തോന്നുക. ഇപാര്‍ലെ-ജി- തങ്ങളുടെ ബിസ്‌ക്കറ്റ് ഉത്പ്പാദനം നിര്‍ത്തുക കൂടി ചെയ്തതോടെ ഇനി എന്ത് കഴിയ്ക്കും എന്ന ആശങ്കയാണ് രാമാവയ്ക്ക്

shortlink

Post Your Comments


Back to top button