![v.m Sudheeran](/wp-content/uploads/2016/09/Sudheeran.jpg)
കണ്ണൂർ: മുന്‍ മന്ത്രി കെ.ബാബുവിൻെറ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്‍. കേസ് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇടതുസര്‍ക്കാരിന്റെ പൊലീസ് നയം കേരളത്തെ ചോരക്കളമാക്കുകയാണെന്നും അസ്ലം വധക്കേസിലെ പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച് പൊലീസിന് കൈമാറിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ബാബുവിനെ അനുകൂലിച്ചും വിമർശിച്ചതും നേതാക്കൾ രംഗത്ത് വന്നെങ്കിലും വി. എം സുധീരൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
Post Your Comments