NewsSports

സെറീന വില്യംസിന് ലോക റെക്കോഡ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസിന് ലോകറെക്കോഡ്.ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമെന്ന റെക്കോഡാണ് സെറീന സ്വന്തമാക്കിയിരിക്കുന്നത്.കരിയറിലെ മുന്നൂറ്റിഎഴാം ഗ്രാന്‍ഡ്സ്ലാം വിജയമാണ് സെറീന നേടിയത്. ചെക്ക് റിപ്പബ്ലിക്ക് താരമായ മാര്‍ട്ടിന നവരത്തിലോവയുടെ റെക്കോഡാണ് സെറീന മറികടന്നത്.ലോക ഒന്നാം നമ്പര്‍ താരമായ സെറീന യു.എസ് ഓപ്പണില്‍ സ്വീഡന്റെ ജോഹന ലാര്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-1) തകര്‍ത്താണ് ലോക റെക്കോഡ് നേടിയിരിക്കുന്നത്.ഈ വിജയത്തോടെ യു.എസ് ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് സെറീന പ്രവേശിച്ചിരിക്കുകയാണ്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിൽ  തന്റെ പതിന്നാലാം വയസ്സിലാണ് പ്രൊഫഷണല്‍ ടെന്നീസിന് സെറീന തുടക്കം കുറിച്ചത്. 1999 ലാണ് സെറീന ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. 17 വര്‍ഷം നീണ്ട കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ആറ് യു.എസ് ഓപ്പണ്‍ കിരീടവും സെറീന നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button