ദോഹ: പ്രവാസികള്‍ ആഗോളതലത്തില്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. 2015 ല്‍ 582 ബില്യന്‍ യുഎസ് ഡോളറാണ് അയച്ചതെങ്കില്‍ 2014 ല്‍ ഇത് 592 ബില്യന്‍ ഡോളറായിരുന്നു. രണ്ട് ശതമാനം കുറവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോൾ രേഖപ്പെടുത്തിയത്.
അതെ സമയം ഖത്തറിലെ ഇന്ത്യക്കാരാണ് പണമയക്കുന്നവരില്‍ സ്വന്തം രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ പണം അയച്ചത്. ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 398 കോടി യു എസ് ഡോളറാണ്.രണ്ടാം സ്ഥാനത്ത് 202 കോടി യു എസ് ഡോളര്‍ നാട്ടിലേക്കയച്ച നേപ്പാളികളാണ് . കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ഇ.ഡബ്ല്യു എന്ന ഗവേഷണ സ്ഥാപനമാണ്.
Post Your Comments