Gulf

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് ശിക്ഷ വിധിച്ചു

ദുബായ്● വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് ദുബായില്‍ 3 മാസം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

42 കാരനായ താന്‍സാനിയന്‍ പൗരനാണ് കേസിലെ പ്രതി. ഏപ്രില്‍ 22ന് താന്‍സാനിയയിലെ ദാര്‍ എസ് സലാമില്‍ നിന്നും ദുബൈയിലേയ്ക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. 25 കാരിയ അമേരിക്കന്‍ എയര്‍ഹോസ്റ്റസാണ് പരാതിക്കാരി.

സെല്‍ഫിയെടുക്കാനായാണ്‌ പ്രതി എയര്‍ഹോസ്റ്റസിനെ സമീപിച്ചത്. എന്നാല്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഇയാള്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു.

ഏപ്രില്‍ 23 നു പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു.

shortlink

Post Your Comments


Back to top button