കണ്ണൂര്‍● ഇരിട്ടി തില്ലങ്കരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ഞായറാഴ്ച) ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തില്ലങ്കരി മുഴക്കുന്ന് സ്വദേശി വിനീഷ് (27) ആണ് കൊല്ലപ്പെട്ടത്. രാത്രി 9 മണിയോടെയാണ് സംഭവം. വിനീഷ് സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.
ശനിയാഴ്ച വൈക്കുന്നേരം പ്രദേശത്ത് സി.പി.എം പ്രവര്‍ത്തകന് നേരെ ബോംബേറ് ഉണ്ടായിരുന്നു.
Post Your Comments