IndiaNews

പരീക്ഷ എഴുതാൻ ആധാർ നിർബന്ധമാക്കി ബിഹാർ

പട്‌ന: പരീക്ഷാ ബോർഡ് ബിഹാറില്‍ വിദ്യാര്‍ഥികളുടെ പരീക്ഷകളെ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനം. പകര്‍പ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് പരീക്ഷാ ഫോറങ്ങള്‍ ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ തടയാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

പുതിയ ക്രമീകരണം നവംബറില്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ മുതലാണ് നടപ്പില്‍വരുക. തങ്ങള്‍ക്ക് ആധാര്‍ അക്കൗണ്ടുണ്ടോ എന്ന് പരീക്ഷാ ഫോറങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കണം. ആധാര്‍ എടുത്തിട്ടുള്ളവര്‍ ഫോറത്തില്‍ നമ്പറും രേഖപ്പെടുത്തണം. ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ അതിന് അപേക്ഷ നല്‍കി അക്കൗണ്ട് എടുക്കണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ആനന്ദ് കിഷോര്‍ പറഞ്ഞു. പുതിയ പരീക്ഷണത്തിന് ബോര്‍ഡ് തയാറായത് അടുത്തിടെ നടന്ന പരീക്ഷ തട്ടിപ്പ് വന്‍ നാണക്കേടായതോടെയാണ്. പരീക്ഷാ ഫോറങ്ങള്‍ ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ പകര്‍പ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button