NewsBusiness

ഓണാഘോഷവുമായി കേരളം ഇന്ന് രാഷ്ട്രപതിഭവനിൽ

ന്യൂഡൽഹി:കേരളത്തിന്റെ ഓണാഘോഷം ഇന്ന് രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽ നടക്കും.ആദ്യമായാണു കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യമായാണ് രാഷ്ട്രപതിഭവനിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.കൈരളി എന്നു പേരിട്ടിരിക്കുന്ന ഓണാഘോഷത്തിൽ സദ്യയും സാംസ്കാരിക പരിപാടികളും അരങ്ങേറും.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പുറമേ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ഇ.ചന്ദ്രശേഖരൻ, എ.സി.മൊയ്തീൻ, കെ.കെ.ശൈലജ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ടി.ജലീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ആഘോഷത്തിൽ പങ്കുചേരും.കഴി‍ഞ്ഞതവണ പിണറായി ഡൽഹി സന്ദർശിച്ചപ്പോൾ രാഷ്ട്രപതിയുടെ മാധ്യമവിഭാഗം സെക്രട്ടറി വേണു രാജാമണിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഓണം ഒരുക്കാൻ കേരളത്തിന് അവസരം ല എഭിച്ചിരിക്കുന്നത്.

ഒരു മണിക്കൂർ ദൈർഘ്യമുള്ള സാംസ്കാരിക പരിപാടികളാണു ക്രമീകരിച്ചിരിക്കുന്നത്. ഋഗ്വേദ ശ്ലോകത്തോടെ പരിപാടികൾക്ക് തുടക്കമാകും.തുടർന്നു ചെറുതാഴം കുഞ്ഞിരാമ മാരാരുടെയും സംഘത്തിന്റെയും വാദ്യമേളം, ജയപ്രഭ മേനോനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഗീതോപദേശത്തെ ആസ്പദമാക്കി കേരള കലാമണ്ഡലത്തിന്റെ കഥകളി, ഓണത്തെക്കുറിച്ചു ലഘുവിവരണം എന്നിവയും ഉണ്ടായിരിക്കും.തുടർന്ന് തെയ്യം, മയൂരനൃത്തം, കളരി, കേരളനടനം, തിരുവാതിര, ഒപ്പന, മാർഗംകളി എന്നീ കലാരൂപങ്ങളും അരങ്ങിലെത്തും.അതിനുശേഷമാണു മുഖ്യമന്ത്രിയുടെ പ്രസംഗം.
അറുപത്തിയെട്ടു കലാകാരന്മാരും 11 അണിയറ പ്രവർത്തകരുമാണു പരിപാടികൾക്ക് നേതൃത്വം നൽകുക.

shortlink

Post Your Comments


Back to top button