ബീജിംഗ് : അവിവാഹിതകളായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ പാട്ടിലാക്കുന്നത് ചൈനയില്‍ സ്ഥിരം വാര്‍ത്തയാകുന്നു. ഇങ്ങനെ ഭര്‍ത്താക്കന്‍മാരെ അടിച്ചെടുക്കുന്ന സ്ത്രീകളെ വെറുതെ വിടാന്‍ ചൈനയിലെ ഭാര്യമാര്‍ സമ്മതിക്കില്ലെന്ന് അടുത്തിടെ ഇറങ്ങിയ നിരവധി വീഡിയോകളിലൂടെ കണ്ടതാണ്. ഇതിന് സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഭര്‍ത്താക്കന്‍മാരെ പാട്ടിലാക്കിയ സ്ത്രീയെ ഭാര്യമാര്‍ അടിച്ച് നിലംപരിശാക്കി. ഒരു റസ്‌റ്റോറന്റില്‍ വെച്ചാണ് ഭാര്യമാര്‍ ഈ യുവതിയെ കണ്ടെത്തുന്നത്. കണ്ട ഉടനെ മര്‍ദനം തുടങ്ങി. നിലത്തേയ്ക്ക് തള്ളിവീഴ്ത്തിയ ശേഷം അടിച്ചും ചവിട്ടിയും അവശയാക്കി. സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ചയാള്‍ക്കും അടി കിട്ടി. ഹോട്ടല്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ നോക്കി നിന്നതല്ലാതെ യുവതികളോട് എതിര്‍ക്കാന്‍ തയ്യാറായില്ല.
ഭര്‍ത്താവിനെ അടിച്ചെടുത്ത യുവതിയെ അമ്മയും ഭാര്യയും ചേര്‍ന്ന് മര്‍ദിക്കുന്നതും, മറ്റൊരു സ്ത്രീയെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് അടിച്ച് വിവസ്ത്രയാക്കുന്നതുമുള്‍പ്പെടെ നിരവധി വീഡിയോകളാണ് കഴിഞ്ഞ മാസങ്ങളില്‍ വൈറലായത്.
Post Your Comments