അബുദാബി● 35 മലയാളികള്‍ അടക്കം 150 ഓളം ഇന്ത്യക്കാര്‍ അഞ്ചുമാസമായി ശമ്പളം ലഭിക്കാതെ യു.എ.ഇയില്‍ ദുരിതത്തില്‍ കഴിയുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫുജൈറയിലെ എമിറ്റേസ് എഞ്ചിനീയറിംഗ് കമ്പനിയിലെ ജീവനക്കാരാണ് ശമ്പളവും ഭക്ഷണവുമില്ലാതെ നരകയാതന അനുഭവിക്കുന്നത്.
അഞ്ച് മാസമായി ശമ്പളം മുങ്ങിയ ഇവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ഭക്ഷണവിതരണവും നിലച്ചിരിക്കുകയാണ്.
കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പൊയ്‌ക്കോളു എന്നാണ് ഉടമകള്‍ പറയുന്നത്. തൊഴിലാളികളില്‍ പലരും വിസാ കാലവധി അവസാനിച്ചവരാണ്. ഇവര്‍ക്ക് വിസ പുതുക്കി നല്‍കാനും കമ്പനി തയ്യാറായിട്ടില്ലെന്നു തൊഴിലാളികള്‍ പറയുന്നു.
Post Your Comments