NewsIndia

പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുമെന്ന് ജ്യോത്സ്യന്റെ പ്രവചനം : തുടര്‍ന്ന് നടന്ന സംഭവം മനുഷ്യ മന:സാക്ഷിയെ നടുക്കി

നെല്ലൂര്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ഈ കിരാതഹത്യനടന്നത്.  പെണ്‍കുട്ടിക്ക് ജന്മം നല്‍കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നാണ് യുവതിയെ തീ കൊളുത്തിയത്. യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃ വീട്ടുകാര്‍ ഒളിവിലാണ്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button