ഒരാളെ കാണുമ്പോൾ തന്നെ അയാളെ നമ്മള്‍ വിലയിരുത്താറുണ്ട്. ചിലരെ കാണുമ്പോൾ നമ്മൾ പറയും എന്തോ ഒരു കള്ളലക്ഷണമുണ്ടെന്ന് . എന്തുകൊണ്ട് ഇങ്ങനെ പറയുന്നു. ഇനി അയാള്‍ അത്തരം ലക്ഷണങ്ങള്‍ ഉള്ള ആളല്ലെങ്കിൽപോലും പലപ്പോഴും പലരേയും ഒറ്റനോട്ടത്തില്‍ തന്നെ നമ്മള്‍ വിലയിരുത്തുന്നു.എന്നാല്‍ ഇത്തരത്തില്‍ വിലയിരുത്താന്‍ എന്ത് കാര്യങ്ങളാണ് ഒറ്റനോട്ടം കൊണ്ട് നമ്മള്‍ മനസ്സിലാക്കുന്നത് എന്ന് അറിയണ്ടേ .ചിലപ്പോള്‍ അയാളുടെ വസ്ത്രധാരണം, ചിലപ്പോള്‍ നോട്ടം ഇതൊക്കെയാകാം ഒരാളെ വിലയിരുത്താനായി നമ്മള്‍ കണ്ടെത്തുന്ന കാരണങ്ങള്‍.എന്തിന് വസ്ത്രത്തിന്റെ നിറം പോലും പലരേയും വിലയിരുത്താനുള്ള മാർഗമാവുന്നുണ്ട് ശരീരത്തിന്റെ നിറത്തിന് ചേരാത്ത രീതിയിലുള്ള വസ്ത്രധാരണ രീതിയാകും ചിലരുടേത്. ഇവരെയൊക്കെ കാണുമ്പോൾ തന്നെ പലപ്പോഴും ഒരു നെഗറ്റീവ് ഇംപ്രഷന്‍ പലരിലും ഉണ്ടാകാറുണ്ട്.
മാന്യമായ വസ്ത്രധാരണമാണ് മറ്റൊന്ന്. മാന്യമായ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നത് എല്ലാവരുടേയും ശ്രദ്ധയും ആദരവും പിടിച്ച് പറ്റാന്‍ സഹായിക്കുന്നു. എന്നാല്‍ പൊതുവേദിയില്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിയ്ക്കാതെയെത്തുമ്പോൾ അത് പലപ്പോഴും നെഗറ്റീവ് ചിന്ത കാണുന്നവരില്‍ ഉണ്ടാക്കാന്‍ കാരണമാകും.പലരും ആദ്യം കാണുന്ന മാത്രയില്‍ നമസ്കാരം ചെയ്യുകയും ചിലര്‍ കൈ കൊടുക്കുകയും ചെയ്യും. ഇത്തരം ശാരീരിക ചേഷ്ടകളിലൂടെ നമുക്ക് പലരേയും വിലയിരുത്താന്‍ സാധിക്കും.വൃത്തിയുള്ള ചെരുപ്പാണ് മറ്റൊന്ന്. കാല്‍ നോക്കിയാല്‍ പലരുടേയും വൃത്തി മനസ്സിലാവും. ചെരുപ്പ് ധാരണത്തിലൂടെയും ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ സാധിയ്ക്കും.
സംസാരിക്കുമ്പോൾ കണ്ണില്‍ നോക്കി സംസാരിയ്ക്കുന്നയാളെയാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ അങ്ങനെയല്ലാതെ സംസാരിയ്ക്കുന്നവരും ഉണ്ട്.മറ്റൊന്ന് ക്രത്യനിഷ്ഠയാണ് .ഏത് കാര്യം ചെയ്യുമ്പോഴും ഉള്ള കൃത്യനിഷ്ഠയാണ് മറ്റൊന്ന്. കൃത്യനിഷ്ഠയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ വിലയിരുത്താന്‍ എളുപ്പമാണ്.പലരും സ്ത്രീ-പുരുഷഭേദമന്യേ ഹസ്തദാനം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ക്ക് മുന്നില്‍ സ്ത്രീയും പുരുഷനും എല്ലാം ഒരുപോലെ ആണ് എന്നാണ് കാണിയ്ക്കുന്നത്. ഇത്തരം സ്വഭാവങ്ങളിലടെയും പലരേയുംവിലയിരുത്താൻ കഴിയുന്നതാണ് .
Post Your Comments