ആലപ്പുഴ : മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുത്തു എന്നാരോപിച്ച് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണുകളും കാമറകളും പിടിച്ചുവാങ്ങി. ഇതേത്തുടര്‍ന്ന് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിവിധ കോടതികള്‍ പ്രവര്‍ത്തിക്കുന്ന കോടതി സമുച്ചയത്തിലാണ് ഇന്ന് രാവിലെ ബോംബ് ഭീഷണിയുണ്ടായത്.
Post Your Comments