KeralaNews

സിഡ്‌കോ മുൻ എം ഡി യുടെ തലസ്ഥാന വസതിയിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ സിഡ്‌കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.കണക്കില്‍ പെടാത്ത 23 ലക്ഷം രൂപയുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.നിലവില്‍ അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് വിജിലന്‍സ് കേസുകളില്‍ ഒന്നാം പ്രതിയാണ് സജി ബഷീര്‍. ഇതിന് പുറമെ ആറ് കേസുകളില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് റെയ്ഡ് .

shortlink

Post Your Comments


Back to top button