KeralaNews

വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു

കോഴിക്കോട് : പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു. 81 വയസായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. നാലരയോടെ മൃതദേഹം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ദക്ഷിണാമൂർത്തി ഒരു പതിറ്റാണ്ടിലേറെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കെഎസ് വൈഎഫിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായത്. 1965ൽ തൂക്കുമന്ത്രിസഭയിലടക്കം 3 തവണ പേരാമ്പ്രയിൽ നിന്നും എം.എൽ. എ ആയിരുന്നു.

shortlink

Post Your Comments


Back to top button