
ലണ്ടന്‍● വിമാനം വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് വരികയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് 30000 അടി ഉയരത്തില്‍ പറക്കെവേ ആകാശച്ചുഴിയില്‍പ്പെട്ടത്.
അയര്‍ലണ്ടിന് 300 മൈല്‍ അകലെ വച്ചാണ് ബോയിംഗ് 767-300 വിമാനം ആകാശച്ചുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് വിമാനം അയര്‍ലണ്ടിലെ ഷാന്നോന്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളും രണ്ടു ജീവനക്കാരും ഉള്‍പ്പടെ 12 പേരെ ലിമെറിക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ വച്ച് തന്നെ വേണ്ട ചികിത്സകള്‍ നല്‍കി.
തങ്ങള്‍ ഇപ്പോള്‍ മരിക്കുമെന്നാണ് കരുതിയെന്ന് വിമാനത്തില്‍ വച്ചുണ്ടായ അനുഭവത്തെപ്പറ്റി ലെസ്ലി ചീ എന്ന യാത്രക്കാരി ഫേസ്ബുക്കില്‍ കുറിച്ചു.
യുണൈറ്റഡ് എയര്‍ലൈന്‍സ് യു.എ-880 വിമാനത്തില്‍ 207 യാത്രക്കാരും 13 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
Post Your Comments