International

ഉറക്കംതൂങ്ങിയ ഉപപ്രധാനമന്ത്രിയെ വധിച്ചു

സിയോള്‍● പാർലമെന്റ് യോഗത്തിൽ ഇരുന്ന് ഉറങ്ങിയ ഉപപ്രധാനമന്ത്രിയെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ വധശിക്ഷയ്ക്ക് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസമാണ് കിം ജോങ് ഉന്നിനോ‌ട് പാർലമെന്റ് യോഗത്തിൽ ബഹുമാനക്കുറവു കാട്ടിയെന്നാരോപിച്ച് ഉപപ്രധാനമന്ത്രി കിം യോങ് ജിന്നിനെ വധിച്ചത്. പാർട്ടി വിരുദ്ധ, വിപ്ലവ വിരുദ്ധ പ്രക്ഷോഭകൻ എന്ന കുറ്റം ചുമത്തിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ കൂടി ചുമതല വഹിച്ചിരുന്ന ജിന്നിനെ വധിച്ചതെന്ന് ദക്ഷിണ കൊറിയൻ സർക്കാർ വക്താവ് പറഞ്ഞു.

2011 ല്‍ പിതാവിന്റെ പിന്‍ഗാമിയായി അധികാരത്തിലെത്തിയ കിംഗ്‌ ജോങ് നിരവധി ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ വധിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് വിലക്കുള്ള ഉത്തരകൊറിയയില്‍ നിന്ന് ഇത്തരം വിവരങ്ങള്‍ പുറത്തുവരാറില്ല. ഇവരെ പൊതുജനധ്യത്തില്‍ കാണാതാകുമ്പോഴാണ് വധശിക്ഷ നടപ്പാക്കിയെന്ന് അറിയുന്നത്. 2013 ൽ കിമ്മിന്റെ അമ്മാവനായ ചാങ് സോങ് തായെക്കിനെ കിംഗ്‌ ജോങ് വധശിക്ഷയ്ക്ക് വിധേയനാക്കിയതാണ് ഉത്തരകൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ച ഏറ്റവും ഒടുവിലെ വധശിക്ഷ.

shortlink

Post Your Comments


Back to top button